posted on 07 June 2015 ഗുരുവായൂര്‍: ക്യുകോംപ്ലക്സ്
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഴക്കേ നടയില്‍ 30 വ്യാപാരികളെ
കുടിയൊഴിപ്പിക്കുന്നതിനെതിരെ ഗുരുവായൂരില്‍ 13ന് കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍
നടത്തും. ഗുരുവായൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ച
വൈകീട്ട് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലായിരുന്നു ഈ തീരുമാനം. രാവിലെ 6 മുതല്‍
വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. വൈകീട്ട് നാലിന് പ്രകടനവും പടിഞ്ഞാറെ നടയില്‍
പ്രതിഷേധ പൊതുയോഗവും നടക്കും. വ്യാപാരികളെ ഒഴിപ്പിക്കാന്‍ നല്കിയ നോട്ടീസ്
യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് യോഗം മുന്നറിയിപ്പ് നല്കി.
അസോസിയേഷന് പ്രസിഡന്റ് ടി. എന്‍. മുരളി അദ്ധ്യക്ഷനായി. കെ. മണികണ്ഠന്, എം.സി.
സുനില്‍കുമാര്‍, ദയാനന്ദന് മാമ്പുള്ളി, കെ.എ. ജേക്കബ്, എം. ബി. ബിജേഷ്, കെ. കെ. മോഹന്‍ റാം,
എ.എ. മജീദ്, ഇ.പി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു |