posted on 07 July 2015 ഒരുമനയൂര്‍: ദേശീയ പാത 17ല്‍
ഇല്ലത്തുപള്ളിക്ക് സമീപം ബൈക്കിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവാവിനു
പരിക്ക്. പിന്നാലെയെത്തിയ ബസിനടിയിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികന് നിസാര
പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ഫറൂഖ് സ്വദേശി സാലീഹിനാണ് (32) ബൈക്കിടിച്ച്
പരിക്ക് പറ്റിയത്. ബൈക്ക് യാത്രികനായ മുത്തംമാവ് സ്വദേശി മയൂഖാണ് (23)
പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. നെടുമ്പാശേരിക്കുള്ള യാത്രക്കിടയില്‍
തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 നമസ്ക്കരിക്കാനായി കാര്‍ റോഡ് വക്കില്‍ ഒതുക്കി
നിര്‍ത്തിയിട്ട് എതിര് ഭാഗത്തുള്ള പള്ളിയിലേക്ക് കടക്കുമ്പോഴാണ് സാലിഹിനെ
ബൈക്കിടിച്ചത്. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് യാത്രികനായ മയൂഖ്
ബസിനടിയിലേക്ക് തെറിക്കുകയായിരുന്നു. ചാവക്കാട് ടാക്സി ഡ്രൈവേഴ്സ് ആബുലന്‍സ്
പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനം നടത്തി. രാജാ ആശുപത്രിയില്‍
കൊണ്ടുപോയ സാലിഹിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു മാറ്റി. തലക്ക് സാരമായി
പരിക്കേറ്റ സാലിഹിന്റെ സംസാരശേഷി നഷ്ടപ്പെട്ടിട്ടുണ്ട്.. |