banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-14 Saturday

ആനക്കൊമ്പ്‌ - വാഹന മോഷ്ടാവ്‌ വീരപ്പന്‍ റഹീമും സംഘവും അറസ്റ്റില്‍

aഅഖില്‍, വീരപ്പന്‍ റഹീം(നടുവില്‍), ഷാജി(വലത്തേയറ്റം) > >

posted on  09 August 2014
08-08-14 raheemഗുരുവായൂര്‍: ആയുധനിര്‍മ്മാണം, പെണ്‍വാണിഭം,  വാഹനമോഷണം, കവര്‍ച്ച തുടങ്ങിയവ  നടത്തിവന്ന വന്‍സംഘത്തിന്റെ നേതാവ് വീരപ്പന്‍ റഹീമും രണ്ട് കൂട്ടാളികളും ഗുരുവായൂര്‍ പൊലിസിന്റെ പിടിയിലായി.  തോക്കടക്കമുള്ള ആയുധനിര്‍മ്മാണം, മോഷ്ടിച്ചെടുത്ത ആയിരത്തിലധികം വാഹനങ്ങള്‍ മറിച്ചുവില്‍ക്കല്‍, പെണ്‍വാണിഭം, ആനകൊമ്പ്, ചന്ദനകവര്‍ച്ച, പോലീസ്‌കാരനെ കുത്തിപരിക്കേല്‍പ്പിക്കല്‍ തുടങ്ങി മുന്നൂറിലധികം കേസിലെ പ്രതിയായ കോഴിക്കോട് തേഞ്ഞിപ്പാലം ഏറാട്ടുവീട്ടില്‍ അബ്ദുള്‍റഹീം എന്ന വീരപ്പന്‍ റഹീമിനേയും, കൂട്ടാളികളായ ഗുരുവായൂര്‍ തൈക്കാട് മില്ലുംപടിയില്‍ വാഴപ്പുള്ളിവീട്ടില്‍ ഷാജി (35), മലപ്പുറം എടരിക്കോട് അമ്പലവട്ടം നെല്ലിക്കാട്ടില്‍ വീട്ടില്‍ അഖില്‍ (29) എന്നിവരേയുമാണ് ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ചൊവ്വല്ലൂര്‍പ്പടി ചൂണ്ടപുരക്കല്‍ വീട്ടില്‍ ശരതിന്റെ കെ എല്‍  46 ഇ 5323 വെള്ള വാഗണര്‍ കാര്‍ തട്ടികൊണ്ടുപോയതുമായി പോലസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലീസ് വലയിലായത്.
കേസ്സുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പൊലിസ് പറയുന്നത് ഇങ്ങനെ: തോക്ക്, വാള്‍ എന്നിവ നിര്‍മ്മിക്കാന്‍ വിദഗ്ദനായ റഹീം, ആയുധങ്ങള്‍ നിര്‍മ്മിച്ച് വനംകൊള്ളക്കാര്‍, ഗുണ്ടാസംഘങ്ങള്‍ എന്നിവര്‍ക്കാണ് നല്‍കിയിരുന്നത്. 1982-ല്‍ ആയുധ നിര്‍മ്മാണത്തിന് പോലീസ് പിടികൂടിയിരുന്നു. ഇത്രയും കാലത്തിനുള്ളില്‍ 1996-ല്‍ അറസ്റ്റുചെയ്ത ഒരുകേസില്‍ മാത്രമാണ് ഇയാള്‍ മൂന്നുമാസക്കാലം ജയില്‍ശിക്ഷയനുഭവിച്ചത്.  ജയലില്‍ വെച്ച് കാട്പാടി സ്വദേശി എബിനേസ് ഭാസ്‌ക്കറുമായും, ഇയാളിലൂടെ കൊല്ലംസ്വദേശി മധുവുമായും പരിചയത്തിലായ റഹീം, ഇവര്‍ വഴിയാണ് മഹാരാഷ്ട്ര, ഗോവ, ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ വാഹനമോഷ്ടാക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ മറിച്ചുവില്‍ക്കുന്നത്. ലോറി, ബസ്സ്, ടിപ്പര്‍, കാര്‍, ജീപ്പ് തുടങ്ങി ആയിരത്തിലധികം മോഷ്ടിച്ചെടുത്ത വാഹനങ്ങളാണ് റഹീം പൊളിച്ചും, അല്ലാതേയും വിറ്റിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയും പോലീസ് ഇയാളെ അറസ്റ്റുചെയ്തെങ്കിലും സ്വയം വാദിച്ച് ഈ കേസില്‍ ഇയാള്‍ പുറത്തുകടന്നു. സത്യമംഗലം വനത്തില്‍ കടന്ന് ആനകൊമ്പും, ചന്ദനവും മോഷ്ടിച്ച് വില്‍പ്പന നടത്തിയതിലൂടേയാണ് റഹീം, വീരപ്പന്‍ റഹീമായി മാറിയത്. 2007-ല്‍ ബാംഗ്ലൂരില്‍ 15-സ്ത്രീകളുമായി ഇയാള്‍ നക്ഷത്രവേശ്യാലയം തുടങ്ങിയെങ്കിലും ഒന്നര വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിന് ശേഷം അവസാനിപ്പിച്ചു. ഒരുകേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജറാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് മഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചത്. പിടിയിലായ മൂന്നുപ്രതികളേയും അവരവരുടെ വീടുകളില്‍ നിന്നുമാണ് പോലീസ് അറസ്റ്റുചെയ്തത്. പോലീസുകാരായ പി എസ്  അനില്‍, അബുതാഹിര്‍, സി എം ബിജു, പി ഷൗക്കത്തലി, പി വിനീത് എന്നിവരും പ്രതികളെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും..