banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-14 Saturday

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുതിയ നടപ്പുര സമര്‍പ്പണം മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു

posted on  09 August  2014
08-08-14 nadappura
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നിര്‍മ്മിച്ച പുതിയ നടപ്പുരയുടെ സമര്‍പ്പണം ദേവസ്വം വകുപ്പുമന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു. കുംഭകോണത്തുള്ള ശ്രീഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് നടപ്പുര നിര്‍മ്മിച്ച് സമര്‍പ്പിച്ചത്. ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, ഭരണസമിതിയംഗം അഡ്വ: എ സുരേശന്‍, അഡ്മിനിസ്റ്റ്രേറ്റര്‍ കെ മുരളീധരന്‍,  ശ്രീഗുരുവായൂരപ്പ ഭക്തസേവാസംഘം ഭാരവാഹികളായ എം രവിചന്ദ്രന്‍, എം ശിവശങ്കരന്‍, ബി വെങ്കിടേശ്വരന്‍, പി ആര്‍ എം രംഗമണി, കെ കെ ശങ്കരനാരായണന്‍, എം ബാലസുബ്രഹ്മണ്യന്‍, പോലീസ് സൂപ്രണ്ട് ആര്‍ കെ ജയരാജ്, അസി: പോലീസ് കമ്മീഷണര്‍ ആര്‍  ജയചന്ദ്രന്‍പിള്ള, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ കെ. സുരേന്ദ്രന്‍, ക്ഷേത്രം സൂപ്രണ്ട് ആര്‍. പരമേശ്വരന്‍, മാനേജര്‍ എ കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 228-അടി നീളവും, 60-അടി വീതിയിലും നിര്‍മ്മിച്ച നടപ്പുരയുടെ ഉയരം 45-അടിയാണ്. ഓട്ടുപാത്രങ്ങള്‍, ചെമ്പ്, പൂജാപാത്രങ്ങള്‍, പ്രസാദഊട്ടുപുരയിലെ സ്റ്റീല്‍ മേശ, കസേര തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ ഭക്തസംഘം സമര്‍പ്പിച്ചിട്ടുണ്ട്.