banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-02-2015 Wednesday

അനാഥ വൃദ്ധക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ

Posted on: 11 February 2015
10-02-15 thaluk hospital sugeryചാവക്കാട് : ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള വിവിധ ആശുപത്രിയില്‍ ചികിത്സിച്ചിട്ടും രോഗം ബോധമാക്കാത്ത 70 വയസ്സുക്കാരിയായ ഇരിങ്ങാലക്കുട മുല്ലക്കല്‍ ലീല എന്ന  വൃദ്ധയ്ക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി . രോഗി സുഖം പ്രാപിച്ചു വരുന്നു.  ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അനാഥയായി കഴിഞ്ഞിരുന്ന വൃദ്ധ വിവധ ആശുപത്രിയില്‍ ഒന്നര മാസത്തോളം ചികിത്സതേടി . കൂടെ നില്‍ക്കാന്‍ ആളില്ലാത്തതിനാലും വിലകൂടിയ ഇംപ്ലാന്റ് വേണ്ടതിനാലും ശസ്ത്രക്രിയ നടത്താതെ മറ്റു ആശുപത്രിക്കാര്‍ രോഗിയെ ഒഴിവാക്കി. കഴിഞ്ഞ ആഴ്ച്ച ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗത്തില്‍ വൃദ്ധയുടെ ദുരവസ്ഥ അവതരിപ്പിച്ചു. തുടര്‍ന്ന് ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇംപ്ലാന്റിന് വേണ്ട ധനസഹായം നല്‍കി. ഇതിന് പുറമെ ഇവരുടെ രക്തഗ്രൂപ്പ് അപൂര്‍വ്വമായ ഒ.നെഗറ്റീവ് ആയിരുന്നു. ഇത് ആശുപത്രി ജീവനക്കാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ രോഗി സുഖം പ്രാപിച്ച് വരികയാണ്. പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും സഹായിക്കാന്‍ ആളില്ലാത്ത വൃദ്ധയ്ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും പരിചരണവും ചെയ്തുകൊണ്ടിരിക്കുന്നത് ആശുപത്രി ജീവനക്കാരാണ്. ഇതിന് പുറമെ ജനറല്‍ സര്‍ജറി വിഭാഗം കഴിഞ്ഞ ആഴ്ച്ച ആരോഗ്യമില്ലാത്ത 75 വയസ്സായ വൃദ്ധന് എര്‍ണ്ണിയയുടെ ഓപ്പറേഷന്‍ വിജകരമായി നടത്തി. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ എല്ല് രോഗ വിഭാഗം ഇടുപ്പെല്ലിന്റെ 15 ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.മിനിമോള്‍, എല്ലുരോഗ വിദഗ്ദരായ ഡോ.പി .വി.സുരേഷ്, ഡോ. റാസിം ആബിദ്  എളയോടത്ത് , അനസ്‌തേഷ്യ ഡോക്ടര്‍ ഡോ.മുരളിയും ആശുപത്രിയിലെ നേഴ്‌സുമാരും ഓപ്പറേഷനും മറ്റും നേതൃത്വം വഹിച്ചു