banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

12-08-14 Tuesday

കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു തകര്‍ന്നു - പ്ലസ്‌ വണ്‍ വിദ്യാര്‍ഥി മരിച്ചു

posted on 12 August 2014
11-08-14 jamaludheen hashimചാവക്കാട് : നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പ്ലസ്‌ വണ്‍ വിദ്യാര്‍ഥി മരിച്ചു. പാവറട്ടി കവല ഒടേപറമ്പില്‍ പണിക്കവീട്ടില്‍ മുഹമ്മദ്ഹാഷിമിന്റെ മകന്‍ ജമാലുദ്ധീന്‍ ഹാഷി(16)മാണ് മരിച്ചത്‌. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ജമാലുദ്ധീന്‍ ഹാഷിം. തിങ്കളാഴ്ച്ച പുലര്‍ച്ച ഒരുമണിക്ക്‌ പാവറട്ടിക്കടുത്ത് കശ്മീര്‍ റോഡിനു സമീപമാണ് അപകടം.  ബന്ധുക്കളുമൊത്ത് ഗുരുവായൂരില്‍ നിന്നും പാവറട്ടിയിലേക്കുവരുമ്പോള്‍ കാശ്മീര്‍ റോഡിനടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 11.കെ.വി.വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറും വൈദ്യുതി പോസ്റ്റും തകര്‍ന്നു. സഹയാത്രികരും ബന്ധുക്കളുമായ അമ്പലത്തുവീട്ടില്‍ സിയാദ്(21), ഒടേപറമ്പില്‍ പണിക്കവീട്ടില്‍ മുഹമ്മദ് ശരീഫ്‌ മകന്‍ ഷറഫുദ്ധീന്‍ (17) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പിത്യസഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് രണ്ടാഴ്ച മുമ്പാണ് ജമാലുധീനും കുടുംബവും നാട്ടിലെത്തിയത്. ഗുരുവായൂരില്‍ നിന്നെത്തിയ ആക്‌സ് പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്‌. ഗുരുതരമായ പരിക്കേറ്റ ജമാലുദ്ധീന്‍ ഹാഷിം ആശുപത്രിയിലെത്തുന്നതിന് മുന്‍പേ മരണത്തിനു കീഴടങ്ങി.  ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച്ച  വൈകീട്ട് പുതുമനശേരി ജുമാഅത്ത്പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. മാതാവ് : റഹ്‌ന. സഹോദരങ്ങള്‍: അംജത്ത് ഹാഷീം, അഡിനാന്‍ ഹാഷീം, 
11-08-14 accident kashmeer road

അപകടത്തില്‍ തകര്‍ന്ന കാറും വൈദ്യുതി പോസ്റ്റും