banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-08-14 Tuesday

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ സപ്ലൈ ഓഫീസറെ ഘൊരാവേ ചെയ്തു

posted on 12 August 2014
11-08-14 aiyfചാവക്കാട് : റേഷന്‍ കട പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസറെ ഘൊരാവേ ചെയ്തു.
 വാടാനപ്പിള്ളി പഞ്ചായത്തിലെ പൊക്കാഞ്ചേരിയിലെ 96-ാം നമ്പര്‍ റേഷന്‍ ഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടാണ് സപ്ലൈ ഓഫീസര്‍ കെ.ജി.മഹേന്ദ്രനെയാണ് 15 മിനുറ്റോളം പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചത്. സപ്ലൈ ഓഫീസിലെത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റേഷന്‍ തുറക്കണമെന്നാവശ്യപ്പെട്ട് സപ്ലൈ ഓഫീസര്‍ക്ക് നിവേദനം നല്‍കിയ ശേഷമാണ് ഘൊരാവേ ചെയ്തത്.  ജനങ്ങള്‍ വിജിലന്‍സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജനവരിയില്‍ 96-ാം നമ്പര്‍ റേഷന്‍ കടയില്‍ പരിശേധന നടത്തിയിരുന്നു. ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് കടയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. കടലേറ്റം രൂക്ഷമായി തുടരുന്ന പൊക്കാഞ്ചേരി നിവാസികള്‍ കിലോമീറ്ററോളം താണ്ടിവേണം തൃത്തല്ലൂരിലെത്തി റേഷന്‍ വാങ്ങാന്‍. എട്ടു മാസമായി ആ അവസ്ഥയാണ് തുടരുന്നത്. ഈ അവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ ഘൊരാവേ നടത്തിയത്.
സി.പി.ഐ. മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍.മനോജ്, വാടാനപ്പിള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ.ബദറുദ്ദീന്‍ എ.ഐ.വൈ.എഫ്. മണ്ഡലം ഭാരവാഹികളായ എ.എം.ഷെഫീര്‍, എന്‍.സി.സതീഷ്, എ.കെ.ഷിഹാബ്, വാടാനപ്പിള്ളി എല്‍.സി. സെക്രട്ടറി അനിത് കുമാര്‍, സുരേഷ് പൊക്കാഞ്ചേരി, പ്രവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഘൊരാവേ നടത്തിയത്. പ്രശ്‌നത്തില്‍ ജില്ലാ സപ്ലൈ ഓഫീസറാണ് തീരുമാനമെടുക്കേണ്ടതെന്നും ഓഗസ്റ്റ് 30ന് അകം റേഷന്‍ കടയുടെ പ്രശ്‌നത്തില്‍ ശാശ്വധ പരിഹാരമുണ്ടക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. സപ്ലൈ ഓഫീസറുടെ ഉറപ്പിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞു പോവുകയായിരുന്നു.