banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-08-14 Tuesday

വധശ്രമക്കേസില്‍ നാലു പേര്‍ അറസ്റ്റില്‍

posted on 12 August 2014
1-08-14 arestചാവക്കാട് : തൊട്ടാപ്പില്‍ ബൈക്ക് യാത്രികരായ യുവാക്കളെ തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ 4 പ്രതികളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
 കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിന് സമീപത്തുള്ള പഴൂര് വീട്ടില്‍ സാബിത്ത് (19), കറുക പറമ്പില്‍ വീട്ടില്‍ നിസാം (20), പുത്തന്‍ പുരയില്‍ ശുഹൈബ് (19), പഴൂര് വീട്ടില്‍ റിഷാദ് (19) എന്നിവരെയാണ് സി.ഐ സിബിച്ചന്‍ ജോസഫ്. എസ്.ഐ എം.കെ ഷാജി ന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബേബി റോഡ് സ്വദേശികളായ ചക്കരവീട്ടില്‍ നെജ്മുദ്ദീന്‍ (24), പണ്ടാരി വീട്ടില്‍ നിഷാദ്(24), മണത്തല ബീച്ച് സ്വദേശി തെരുവത്ത് വെളിയങ്ങോട്ട് വീട്ടില്‍ നെയ്മുദ്ദീന്‍(27), പാറമ്പടി വലിയകത്ത് ജിത്തു (21) എന്നിവരെ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മുനക്കകടവ് അഴിമുഖത്ത് പോയി ബൈക്കില്‍ തിരിച്ചു വരുമ്പോഴാണ്  ഏഴംഗ സംഘം തൊട്ടാപ്പ് മരകമ്പിനിക്ക് സമീപം വെച്ച് അക്രമിച്ചത്. ജൂലൈ 30നായിരുന്നു സംഭവം. ഫോക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഫര്‍ഹാനെ സ്‌കൂളിനു പുറത്തു വെച്ച് റാഗ് ചെയ്തതിനെ സംബന്ധിച്ച് മര്‍ദ്ദനമേറ്റവര്‍ പ്രതികളുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയില്‍ പ്രശ്‌നത്തിന് ഒത്തുതീര്‍പ്പായെങ്കിലും തുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് അക്രമണം. കേസിലെ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. എ.എസ്.ഐ.അശോക് കുമാര്‍, സി.പി.ഒ.മാരായ വിന്‍സന്റ്, സന്ദീപ്  എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍

<  <