Posted on: 13 August 2014 ഗുരുവായൂര്‍: ശ്രീകൃഷ്ണ
കോളേജില്‍ കെ എസ് യു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. എസ് എഫ് ഐയുടെ ജനാധിപത്യ
വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്.
കോളേജ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
പ്രിന്‍സിപ്പലും ദേവസ്വം അധികൃതരും പൊലീസും എസ് എഫ് ഐയെ സംരക്ഷിക്കുന്ന
നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും കെ എസ് യു കുറ്റപ്പെടുത്തി. അതുകൊണ്ട്
കോളജിലെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോളജ് തെരഞ്ഞെടുപ്പ്
നടക്കുന്ന ദിവസം കോളജില്‍ സ്വാതന്ത്ര്യസദസ്സ് സംഘടിപ്പിക്കുമെന്നും ജില്ല
പ്രസിഡന്റ് ശോഭ സുബിന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയോജക
മണ്ഡലംനേതാക്കളായ പ്രസിഡന്റ് കെ നവനീത്, എം എം ഹാറൂണ്‍, ഹാരിസ് തിരുവത്ര എന്നവരും
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. . |