banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-04-14 Thursday

Sun      Mon       Tue       Wed       Thu       Fri       Sat

കെ പി വത്സലന്‍ രക്തസാക്ഷിത്വം -  എട്ടാം വാര്‍ഷീകം ആചരിച്ചു

കെ പി വത്സലന്റെ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറത്ത് നടന്ന പൊതുസമ്മേളനം  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു എം ബി  ഉദ്ഘാടനം ചെയ്യുന്നു  >>

Posted on: 17 April 2014
16-04-14 biju kottapuram
ചാവക്കാട്:  ചാവക്കാട് നഗരസഭാ ചെയര്‍മാനായിരിക്കെ കൊല്ലപ്പെട്ട സിപിഐ എം നേതാവ് കെ പി വത്സലന്‍ രക്തസാക്ഷിയായതിന്റെ എട്ടാം വാര്‍ഷീകം  സിപിഐ എം ന്റെ നേതൃത്വത്തില്‍ ബുധനാഴ്ച്ച ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി  സിപിഐ എം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. കോട്ടപ്പുറം സെന്ററില്‍ ചേര്‍ന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു എം ബി ഉദ്ഘാടനം ചെയ്തു. പ്രതിലോമകാരികളുടെ ആക്രമണങ്ങള്‍ക്ക് എന്നുവിധേയമായിട്ടുള്ള സിപിഐ എം നെ ആക്രമണകാരികളുടെ പാര്‍ട്ടിയാക്കാനാണ് സര്‍ക്കാരും പൊലിസും ശ്രമിക്കുന്നതെന്ന് ബിജു പറഞ്ഞു. ആക്രമണമേല്‍ക്കുന്ന സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നീധിനിഷേധിക്കുകയും ക്രമിനലുകള്‍ക്ക് സംരക്ഷണം നല്‍കുകയുമാണ് പൊലിസ്സും സര്‍ക്കാരും ചെയ്യുന്നത്. ഇതിനെതിരെ ശക്തമായി ജനവികാരം ഉയര്‍ന്നുവരുമെന്നും ബിജു പറഞ്ഞു. കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ അധ്യക്ഷനായി. രക്തസാക്ഷി കെ പി വവത്സലന്റെ മകന്‍ നിരഞ്ജന്‍(കണ്ണന്‍) പങ്കെടുത്തു. സിപി ഐ എം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്, എന്‍ കെ അക്ബര്‍, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം, എ എച്ച് അക്ബര്‍, പി വി സുരേഷ്‌കുമാര്‍, ഷീജ പ്രശാന്ത്, എം ആര്‍ രാധാകൃഷ്ണന്‍, കെ എച്ച് സലാം, ടി വി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കെ പി വത്സലന്‍ കുത്തേറ്റുവീണ ഒറ്റയിനില്‍ രാവിലെ നടന്ന അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വത്സലന്റെ സ്മൃതി മണ്ഡപത്തില്‍ സെക്രട്ടറി പുഷ്പ ചക്രം സമര്‍പ്പിച്ചു, പതാക ഉയര്‍ത്തി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്  അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം, എന്‍ കെ അക്ബര്‍, പി വി സുരേഷ്‌കുമാര്‍, എം ആര്‍ രാധാകൃഷ്ണന്‍, ടി വി സുരേന്ദ്രന്‍, എന്‍ കെ ഗോപി, കെ എച്ച് സലാം എന്നിവര്‍ സംസാരിച്ചു.

16-04-14 pushpachakram kp vathsalan

കെ പി വത്സലന്‍ കുത്തേറ്റുവീണ ഒറ്റയിനിയിലെ സ്മൃതി മണ്ഡപത്തില്‍ എസി മൊയ്തീന്‍ പുഷ്പചക്രം
<< സമര്‍പ്പിക്കുന്നു.

16-04-14 inagu kp

ഒറ്റയിനില്‍ നടന്ന അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു

<<