Posted on 19 January 2015 പുന്നയൂര്‍ക്കുളം: ഹിന്ദു മതത്തിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു
യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. അണ്ടത്തോട് സ്വദേശി
വിശ്വന് (38) നെതിരെയാണ് വടക്കേകാട് പോലീസ് കേസെടുത്തത്. പതിനഞ്ച് വര്‍ഷം മുന്‍പ്
ഇസ്ലാം സ്വീകരിച്ച പെരുമ്പടപ്പ് സ്വദേശി അബ്ദുള്ള(45)ക്കാണ് കഴിഞ്ഞ ബുധനാഴ്ച
മര്‍ദ്ദനമേറ്റത്. ചെറായി സ്വദേശിയും സി പി എം പ്രവര്‍ത്തകനുമായ വിശ്വന് മതം
മാറാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടര്‍ന്ന് അസഭ്യം പറഞ്ഞ്
മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് അബ്ദുള്ളയുടെ പരാതി. ആലപ്പുഴ ചേര്‍ത്തല
തച്ചപ്പറമ്പില്‍ അരവിന്ദാക്ഷന്റെ മകനാണ് അബ്ദുള്ള. ആശാരിപ്പണിക്കാരായ
സഹോദരങ്ങള്‍ക്കൊപ്പം മുപ്പത് വര്‍ഷം മുന്‍പ് ചാവക്കാട് മേഖലയില്‍ എത്തിയ ഷാജി
പതിനഞ്ചു വര്‍ഷം മുന്‍പ് ഇസ്ലാം സ്വീകരിച്ച് അബ്ദുള്ള എന്ന പേര്
സ്വീകരിക്കുകയായിരുന്നു. പിന്നീട് ഒന്നരവര്‍ഷത്തിനു ശേഷം പോര്‍ക്കുളം സ്വദേശി
റാബിയയെ വിവാഹം കഴിക്കുകയും കുടുംബസമേതം പെരുമ്പടപ്പില്‍ വാടക വീട്ടില്‍
താമസിച്ചു വരികയുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നാക്കോലയിലാണ് ഇയാള്‍
ജോലിചെയ്യുന്നത്.. |