banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-01-15 Monday

ന്യാധിപന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക്  ആദരം
വേറിട്ട അനുഭവം തീര്‍ത്ത് ഹൃദയ സ്പര്‍ശം 2015

posted on  19 January 2015
18-01-15 hruday sparsham
ചാവക്കാട്‌: മാനവീക മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക‍, ധാര്‍മികവും നിസ്വാര്‍ത്ഥവുമായ സാമൂഹിക നിര്‍മിതി സാധ്യമാക്കുക എന്നീ  ലക്ഷ്യങ്ങളോടെ ചാവക്കാട്‌ നഗരസഭാ മുപ്പതാം വാര്‍ഡ്‌ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഹൃദയ സ്പര്‍ശം 2015 വേറിട്ട അനുഭവമായി.  സാധാരണ കുടുംബത്തില്‍ വളര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടുകയും നിയമ രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച് ന്യായാധിപന്‍മാരാവുകയും ചെയ്ത മുപ്പതാം വാര്‍ഡ്‌ നിവാസികളായ കോഴിക്കോട് അഡീഷനല്‍ ഡിസ്ട്രിക് സെഷന്‍ ജഡ്ജ് കെ രമേശ്‌ ഭായ്‌, ഒറ്റപ്പാലം സബ് ജഡ്ജ് കെ എന്‍ പ്രഭാകരന്‍ എന്നിവര്‍ക്ക്‌  ജന്‍മനാടിന്‍റെ ആദരം. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഇരുവരെയും പൊന്നാടയണിയിച്ചു. തുടര്‍ന്ന് വാര്‍ഡിലെ നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സാ ധനസഹായം വിതരണം ചെയ്തു.
വാര്‍ഡിലെ മുതിര്‍ന്ന പ്രവാസികളെയും, മത്സ്യതൊഴിലാളികളെയും, ബീഡി തൊഴിലാളികളെയും ആദരിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ചാവക്കാട്‌ നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൌണ്‍സിലര്‍ കെ എം അലി സ്വാഗതം ആശംസിച്ചു. പി ടി കുഞ്ഞുമുഹമ്മദ്‌ എം എല്‍ എ, നഗരസഭാ വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി വി സുരേഷ്കുമാര്‍, എം ആര്‍ രാധാകൃഷ്ണന്‍, കൌണ്‍സിലര്‍ പി കെ മോഹനന്‍, വിവിധ രാഷ്ട്രീയ നേതാക്കളായ കെ എച്ച് സലാം, സി എ ഗോപ പ്രതാപന്‍, ഹനീഫ്‌ ചാവക്കാട്‌, കെ എസ് അനില്‍കുമാര്‍, പി കെ സൈതാലിക്കുട്ടി, പി കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വാര്‍ഡ്‌ നിവാസിയായ അഖില ജയന്ദന്റെ സെമി ക്ലാസിക്കല്‍ നൃത്തവും, പ്രശസ്ത അഭിനേത്രി ഉഷാ ചന്ദ്രബാബുവിന്റെ  ഏകാംഗ നാടകവും അരങ്ങേറി..

18-01-15 hrudayasparsham ingural speech

ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കുന്ന കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ

 ക്ലാസിക്കല്‍ ഡാന്‍സുമായി അഖില ജയന്ദന്‍ > >

18-01-15 ramesh bai

കോഴിക്കോട് അഡീഷനല്‍ ഡിസ്ട്രിക് സെഷന്‍ ജഡ്ജ് കെ രമേശ്‌ ഭായിയെ ചടങ്ങില്‍ ആദരിക്കുന്നു

18-01-15 prabhakaran

ഒറ്റപ്പാലം സബ് ജഡ്ജ് കെ എന്‍ പ്രഭാകരനെ ചടങ്ങില്‍ ആദരിക്കുന്നു

18-01-15 dance