banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-01-15 Monday

ചാവക്കാട് ബസ്സുകള്‍  കൂട്ടിയിടിച്ചു 16 പേര്‍ക്ക് പരിക്ക്

Posted on 19 January 2015
18-01-15 Chavakad-Buss accident
ചാവക്കാട്: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്സുകള്‍ മുഖാമുഖം കൂട്ടിയിടിച്ച് യാത്രക്കാരായ 16 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് എറണാംകുളത്തു നിന്നും ഗുരുവായൂരിലേക്ക് വന്നിരുന്ന ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സും ചാവക്കാട്ടു നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബനാസിനി ബസ്സും തമ്മിലാണ് തെക്കേ ബൈപാസ് റോഡില്‍ കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഒരുമനയൂര്‍ വില്യംസില്‍ കറുപ്പം വീട്ടില്‍ നാജിയ(13), പാവറട്ടി വെന്‍മേനാട് നാലകത്ത് പള്ളത്ത് ജാസ്മിൻ(30), നാലകത്ത് പള്ളത്ത് ഷഹന(20), കോട്ടപ്പടി പിള്ളക്കാട് സ്വദേശികളായ ചേരത്ത് ശരീഫ(38), ചേരത്ത് ആമിനക്കുട്ടി(58), തളിക്കുളം കളാംകോട്ടില്‍ ശരണ്യ(17), കളാം കോട്ടില്‍ ഉണ്ണികൃഷ്ണൻ(50), കളാം കോട്ടില്‍ യദുകൃഷ്ണ(12), ഏങ്ങണ്ടിയൂര്‍ ഏങ്ങടി വീട്ടില്‍ സീത(50), കുന്നത്തങ്ങാടി രാജീവ്(40), ആര്‍ത്താറ്റ് ചരണിയില്‍ വേലായുധന്‍(58), ത്രിത്തല്ലൂര്‍ ഏഴാം കല്ല്‌ പെരിങ്ങാട്ട് അനുഷ(19), പട്ടാമ്പി മംഗലം സ്വദേശിനി ഗിരിജ(40), വെന്‍മേനാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ(50), നസ് ല(9) , ചേറ്റുവ സ്വദേശി സംഗീത് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. രണ്ടു ബസ്സുകളുടെയും മുന്‍വശം അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു.
അപകടം നടന്നയുടന്‍ ഇരു ബസ്സുകളിലെയും ജീവനക്കാര്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തിച്ചത്. എറണാംകുളത്ത് നിന്നും വന്നിരുന്ന ബസ്സ്‌ പല തവണ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടാണ് ചാവക്കാട്ട് എത്തിയതെന്ന്  ഇതിലെ യാത്രക്കാര്‍ പറഞ്ഞു. വേഗത കുറയ്ക്കണമെന്ന്  യാത്രക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ചെവിക്കൊണ്ടില്ലെന്നും ഇവര്‍ ആക്ഷേപിച്ചു. ചാവക്കാട് എസ് ഐ. എം കെ.ഷാജി, അഡീഷനല്‍ എസ് ഐ കെ വി പ്രഭാകരന്‍ എന്നിവര്‍ സ്ഥലത്തെത്തി.