banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-01-15 Monday

ഇത് ഭൂമിയാണ് നാം മനുഷ്യര്‍ ഒന്നാണ് ; ഭാവാഭിനയത്തിന്റെ നവരസങ്ങള്‍ തീര്‍ത്ത് ഉഷ ചന്ദ്രബാബു

Posted on 19 January 2015
18-01-15 usha chandhrababu
ചാവക്കാട്‌ : ഇത് ഭൂമിയാണ് നാം മനുഷ്യര്‍ ഒന്നാണ് എന്ന സന്ദേശവുമായി പ്രശസ്‌ത നാടക നടി ഉഷ ചന്ദ്രബാബുവിന്റെ ഏകാംഗ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. തിരുവത്രയില്‍ സംഘടിപ്പിച്ച  ഹൃദയ സ്പര്‍ശം 2015നോടനുബന്ധിച്ച് നടന്ന ഏകാംഗ നാടകത്തിലായിരുന്നു വ്യത്യസ്ത ഭാവങ്ങള്‍ അനായാസം കൈകാര്യം ചെയ്ത് ഒരു പൂര്‍ണ്ണ നാടകത്തിന്റെ ആസ്വാദനം ലഭ്യമാക്കി. ഭര്‍ത്താവ്‌ ചന്ദ്രബാബുവാണ് പശ്ചാത്തല സംഗീതം നിയന്ത്രിച്ചത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ നാടക രംഗത്ത്‌ സജീവമാണ് ഉഷ. സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്ന ഇവര്‍ കോഴിക്കോട് ചിരന്തന തിയേറ്റേഴ്സ് അവതരിപ്പിച്ച കെ ടി മുഹമ്മദിന്റെ തീക്കനലുകള്‍ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണല്‍ അഭിനേതാവായി രംഗ പ്രവേശം ചെയ്തത്. ലാബ് ടെക്നീഷ്യനായ മകളും പ്ലസ്ടു വിദ്യാര്‍ഥിയായ മകനുമൊത്ത് കോഴിക്കോട് ബാലുശ്ശേരി ചേളന്നൂരിലാണ് ഉഷയും ചന്ദ്രബാബുവും താമസിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ നാടകങ്ങളുമായി പാര്‍ട്ടിവേദികളില്‍ ഇവര്‍ സജീവമാണ്.