15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-06-15 Friday

ഒരുമനയൂരും അകലാടും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു

posted on 19 June 2015
18-06-15 tree falls
ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. ഒരുമനയൂര്‍ മാങ്ങോട്ടുപടി പണിക്കവീട്ടില്‍ കുറുപ്പത്ത് കുഞ്ഞുമുഹമ്മദിന്റെ ഇരുനില വീടിന് മുകളിലേക്കാണ് ദേശീയപാതയോരത്തെ പൂമരം കടപുഴകി വീണത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. അകലാട് ഖാദിരിയ ബീച്ചിലെ പൂളക്കൽ ഇസ്മായിലിന്റെ വീടിനു മുകളിലേക്ക് മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ വീടിനോട് ചേര്‍ന്നുള്ള കാറ്റാടിമരം മുറിഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചയാണ് അപകടം. ഇവരുടെ ഓല മേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവസമയം വീടിനകത്തുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടടുത്തുള തേച്ചന്‍ പുരക്കല്‍ സലീമിന്റെ പുരയിടത്തിലെ തെങ്ങും കാറ്റില്‍ കടപുഴകി വീണു. ആളപായമില്ല.
ഒരുമനയൂരില്‍ കുഞ്ഞുമുഹമ്മദിന്റെ വീടിന്റെ വാര്‍പ്പിന് വിള്ളലുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. വീടിന്റെ മതിലും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. റോഡിനോട് ചേര്‍ന്നുള്ള മതിലില്‍ തട്ടി മരം തങ്ങിനിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. രാത്രിയിലായതിനാല്‍ കുടുംബാംഗങ്ങളെല്ലാവരും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ഫിലോമിന, പൊതുമരാമത്തിന്റെ ദേശീയപാത സബ്ഡിവിഷന്‍ അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി മരം മുറിച്ചുനീക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു..

അകലാട് ഖാദിരിയ ബീച്ചിലെ പൂളക്കല്‍ ഇസ്മായിലിന്റെ ഓല മേഞ്ഞ വീടിനു മുകളിലേക്ക് കാറ്റാടി മരം ഒടിഞ്ഞു വീണ നിലയില്‍

< <

18-06-15 tree fall omr

ഒരുമനയൂരില്‍ മരം മുറിഞ്ഞു വീണുണ്ടായ അപകടം.

< <