banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04-2014 Monday

Sun      Mon       Tue       Wed       Thu       Fri       Sat

പാടം മണ്ണിട്ട് നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted on 21 April 2014
21-04-14 alpadam nikat
ഗുരുവായൂര്‍: കാവീടിനടുത്ത് വാഴപ്പുള്ളി കുരിശുപള്ളിക്ക് പിന്‍വശത്ത് കുട്ടാടന്‍ പാടശേഖരത്തിന്റെ ഭാഗമായുള്ള കുന്നാല്‍ പാടം മണ്ണിട്ട് നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. 600 ഹെക്ടറോളം വരുന്ന പാടശേഖരത്തിന്റെ ഭാഗമായുള്ള കുന്നാല്‍ പാടം സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ് ലോബിയാണ് മണ്ണിട്ട് തൂര്‍ക്കാന്‍ തുടങ്ങിയത്. ആറ് മാസം മുമ്പും ഇവര്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അതിന് ശേഷം വീണ്ടും മണ്ണിട്ട് നിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പാടത്തിന്റെ വിവിധഭാഗങ്ങളില്‍ തെങ്ങിന്‍ തൈകളും മറ്റു വൃക്ഷതൈകളും വെച്ച് പിടിപ്പിച്ച് പാടത്തിന്റെ ഘടനമാറ്റാനും ശ്രമിച്ചിരുന്നു. ഞായറാഴ്ച്ച ആയതിനാല്‍ റവന്യും വിഭാഗവും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയായതിനാല്‍ നിയമനടപടികളുണ്ടാകില്ലെന്ന് ഉറപ്പാക്കിയാണ് ഗുരുവായൂര്‍ സ്വദേശിയായ സ്ഥലമുടമയും സംഘവും പാടം നികത്തുന്നതിന് എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ മേഖലാ സെക്രട്ടറി ശശി ആഴ്ച്ചത്ത്, കെ ഇംത്തിയാസ് എന്നിവരെ വിവരമറിയിക്കുകയും ഇവരുടെ നേതൃത്ത്വത്തില്‍ തടയുകയും ഗുരുവായൂര്‍ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു.