എസ് ടി യു ജില്ലാസമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
posted on 21 October 2014
ചാവക്കാട്: എസ് ടി യു ജില്ലാ സമ്മേളന സ്വാഗതസംഘം ഓഫീസ് മുസ്ലീം ലീഗ്
ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 24, 25
തിയതികളില്‍ ചാവക്കാട് നടക്കുന്ന സമ്മേളനം മന്ത്രി ഇബ്രാഹീം കുഞ്ഞി
ഉദ്ഘാടനം ചെയ്യും. ഹംസമന്ദലംകുന്ന്, ടി.എം.ഷൗക്കത്തലി, കെ.കെ.അലിമോന്,
കെ.എം.സി.സി നേതാവ് അബ്ദുല്‍ ഹക്ക് കുട്ടോത്ത്, വി.എം.ഹുസൈന്, കെ.കെ
.ഉണ്ണിക്യഷ്ണന്, ബിജു പീച്ചി, ജാബിര്‍ മാസ്റ്റര്‍, രാംദാസ്, ഉസ്മാന് കുട്ടോത്ത്
എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.