aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-05- 2015 Tuesday

മത്സ്യത്തൊഴിലാളികളോട് മാപ്പ് പറഞ്ഞിട്ടാവട്ടെ രാഹുലിന്റെ ചാവക്കാട്‌ സന്ദര്‍ശനം

posted on 26 May 2015
25-05-15 t v rajeshചാവക്കാട്: മത്സ്യത്തൊഴിലാളികളോട ്  മാപ്പ് പറഞ്ഞിട്ടാകട്ടെ  രാഹുല്‍ഗാന്ധിയുടെ  ചാവക്കാട്‌ കടപ്പുറം സന്ദര്‍ശനമെന്ന്  ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടി വി രാജേഷ്‌. മുരാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുകയും വിദേശകുത്തകകള്‍ക്ക് കടല്‍ തീറെഴുതി നല്‍കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ.ബി മീനാകുമാരിയുടെ അധ്യക്ഷതയിലുള്ള  കമ്മീഷനെ നിയോഗിച്ചത്‌ യു പി എ ഭരണകാലത്തെ രാഹുലിന്റെ താത്പര്യമായിരുന്നു. രാഹുലിന്റെ വരവോടെ ചാവക്കാട്ടെ മത്സ്യതൊഴിലാളികള്‍ക്ക് കടലിലും കരയിലും രക്ഷയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനത്തില്‍ റെക്കോഡിട്ട മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി, അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. എല്ലാ അഴിമതിയും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലാണെന്നും ടി വി രാജേഷ്‌ എം എല്‍ എ പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന മേഖലാ ജാഥക്ക് ചാവക്കാട് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. 
വാദ്യമേളങ്ങളോയും നാടന്‍ കലാരൂപങ്ങളുടേയും ബാന്റ് സെറ്റിന്റേയും അകമ്പടിയില്‍ ചാവക്കാട് സെന്ററിലെത്തിയ  ജാഥയെ ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ജദുള്‍ഖാദര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ എം കൃഷ്ണദാസ് അധ്യക്ഷനായി. കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, പ്രസിഡന്റ് കെ വി സജു, എ എന്‍ ഷംസീര്‍, പി ബി അനൂപ്, വി പി റജീന, എ എം റഷീദ്‌, പി എം ആതിര, ഗ്രീഷ്മ അജയഘോഷ്, എന്‍ കെ അക്ബര്‍, എ എച്ച് അക്ബര്‍, കെ കെ മുബാറക് , ടി ടി എന്നിവര്‍ സംസാരിച്ചു. കെ വി വിവിധ് സ്വാഗതം പറഞ്ഞു..
25-05-15 dyfi jatha