posted on 26 September
2014 ചാവക്കാട് : നഗരമധ്യത്തില്‍ കവര്‍ച്ച. പ്രതികളില്‍ നാലുപേര്‍ പോലീസ് വലയില്‍.
പത്ത് ലക്ഷം രൂപ കണ്ടെടുത്തു. തിരുവത്ര, കൊടുങ്ങല്ലൂര്‍ മേഖലയിലുള്ള ക്രിമിനല്‍
കേസുകളിലെ പ്രതികള്‍ ഉള്‍പ്പെടെ നാലുപേരാണ് പോലീസ് വലയിലായതായി സൂചനയുള്ളത്.
പ്രതികളിലൊരാളുടെ വീട്ടില്‍നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തതായി പറയുന്നു.
അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് നടക്കുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള
വിവരം. ചൊവ്വാഴ്ച പുലര്‍ച്ചയാണ് ബസ്സ് കാത്ത് നിന്നിരുന്ന ബ്ലാങ്ങാട് സ്വദേശി
കള്ളാമ്പി ഹസ്സന്റെ (48 )കയ്യില്‍ നിന്നും ബൈക്കിലെത്തിയ അജ്ഞാതസംഘം ഇരുപത്തിയഞ്ച്
ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്നത്. പ്രതികള്‍ക്ക് വേണ്ടി സൈബര്‍ സെല്ലിന്റെ
സഹായത്തോടെ അന്വേഷണം ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ
പണത്തിന്റെ യഥാര്‍ത്ഥ ഉടമ മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ ദാവൂദ് ഉന്നത
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കിയതായി പറയുന്നു.
ദാവൂദിന്റെ സഹായി ഹാരിസാണ് ട്രാഫിക് ഐലണ്ടിനു സമീപം കാത്തിരുന്ന തനിക്ക്
കാറിലെത്തി പണം കൈമാറിയതെന്ന് ഹസ്സന് പോലീസിനോട് പറഞ്ഞിരുന്നു. സൈബര്‍
സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. |