15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-03-16 Sunday

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയന്ത്രണങ്ങള്‍ - പോലീസ് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

posted on 27 March 2016
ചാവക്കാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശങ്ങളുമായി പോലീസ്. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നാണ് 16 ഇന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങള്‍ കയ്യേറി പ്രചരണ ബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ പാടില്ല, സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ പോസ്റ്ററുകള്‍ പതിക്കുകയോ ചെയ്യുന്നതിന് സ്ഥലമുടമയുടെ രേഖാമൂലമുള്ള അനുമതി പത്രം മുന്‍കൂര്‍ വാങ്ങണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പോലീസ് നല്‍കിയിരിക്കുന്നത്. പൊതുറോഡിന് കുറുകെ പ്രചരണ കമാനങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കരുത്, നിലവില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ഇത് നീക്കം ചെയ്യേണ്ടിവന്നാല്‍ ഇതിനുള്ള ചിലവ് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍കൂട്ടി വെഹിക്കിള്‍ പാസ്സ്, അനൗണ്‍സ്‌മെന്റ് പാസ്സ് എന്നിവ ബന്ധപ്പെട്ടവരില്‍ നിന്നും വാങ്ങി സൂക്ഷിക്കണം. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കുന്ന നോട്ടീസുകളില്‍ പ്രസിദ്ധീകരിക്കുന്നവരുടെ പേരും വിലാസവും പ്രിന്റിങ് പ്രസ്സിന്റെ മേല്‍വിലാസവും രേഖപ്പെടുത്തണം. ഒരേ സ്ഥലത്ത് ഒരേ സമയം ഒന്നില്‍കൂടുതല്‍ പ്രചരണ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കില്ല, രാഷ്ട്രീയപരമല്ലാതെ വ്യക്തിവിരോധം തീര്‍ക്കുന്ന പ്രചാരണം അനുവദിക്കില്ല എന്നീ നിര്‍ദ്ദേശങ്ങളും പോലീസ് പുറത്തിറക്കിയ പട്ടികയിലുണ്ട്. സാമൂഹ്യമാധ്യമം വഴി നിയമവിരുദ്ധ പ്രചരണം നടത്തിയാല്‍ നിയമനടപടി സ്വീകരിക്കും. ആരാധാനാലയങ്ങള്‍ പ്രചരണവേദിയാക്കരുത്, പണം, മദ്യം തുടങ്ങിയവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് കുറ്റകരമാണ് എന്നീ മുന്നറിയിപ്പുകളും പോലീസ് പുറത്തിറക്കിയ പട്ടിയയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1