15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-03-16 Sunday

നീലക്കൊഴികള്‍ നെല്‍ചെടികള്‍ നശിപ്പിക്കുന്നു - പരൂര്‍ പടവിലെ കര്‍ഷകര്‍ ദുരിതത്തില്‍

posted on 27 March 2016
26-03-16 parur padam
പുന്നയൂര്‍ക്കുളം: പരൂര്‍ പടവിലെ കര്‍ഷകരെ കണ്ണീരീലാഴ്ത്തി നീലകോഴികള്‍ 15 ഏക്കറോളം പാടത്തെ നെല്‍ചെടികള്‍ നശിപ്പിച്ചു.
പരൂര്‍പടവിലെ പ്രധാന പടവുകളില്‍ ചുള്ളിക്കാരന്‍ കുന്ന് ഭാഗത്ത്  നൂറടി തോടിനേട് ചേര്‍ന്ന 15 ഓളം ഏക്കറിലാണ് നീലകോഴികളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.  കര്‍ഷകരായ മോഹനന്‍ പണ്ടാരത്തില്‍, നിയാസ് പുന്നയൂര്‍ക്കുളം, ഉമര്‍ കടിക്കാട്, അഷറഫ് കൊച്ചന്നൂര്‍, സലീം, അബൂ താഹിര്‍, ഹസന്‍ തളികശേരി, പടവു കമ്മിറ്റി പ്രസിഡണ്ട് കെ.പി ഷക്കീര്‍, സെക്രട്ടറി ഷക്കീര്‍ കുമ്മിത്തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍  കൃഷിയിറക്കിയ പാടങ്ങളിലാണ് നീലക്കോഴികള്‍ കൂട്ടത്തോടെയെത്തി നാശം വിതച്ചത്.  നൂറടിതോടിനു മറുവത്തെ കൃഷിയിറക്കാതെ  ഒഴിഞ്ഞു കിടക്കുന്ന 75 ഏക്കറിലുള്ള വേവല്‍ പാടത്തെ  വെള്ളം വറ്റാതെ കിടക്കുന്ന ഭാഗത്താണ് നൂറുകണക്കിനുള്ള നീലക്കോഴികള്‍ കൂട്ടമായി  തമ്പടിച്ച് വിഹരിക്കുന്നത്. ഇവിടെ ഇവക്ക് ഭക്ഷിക്കാന്‍ ചെറുമത്‌സ്യങ്ങള്‍ സമൃദ്ധമായി ലഭിക്കുന്നുണ്ട്. നെല്‍ച്ചെടിയുടെ അടിത്തണ്ട് നശിപ്പിച്ചാണ് ഇവരുടെ ആക്രമണം. ചെടിതണ്ടില്‍ നിന്നൂറുന്ന മധുരം നിറഞ്ഞ നീര് കുടിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഡിസംബര്‍  അവസാനത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തും  കൃഷിഭവനും നല്‍കിയ ഉമ നെല്ലാണ് വിത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ജനുവിരയില്‍ ആരംഭിച്ച കൃഷി 150 ദിവസത്തെ മൂപ്പിന് ശേഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നീലകോഴികളുടെ  വരവിനു മുമ്പ് നൂറടി തോടില്‍ കുളവാഴയും ചണ്ടിയും നിറഞ്ഞതും കര്‍ഷകരുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. പാടശേഖരങ്ങളിലെ ഉള്‍ഭാഗങ്ങളിലായതിനാല്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ എത്തി കോഴികളെ തുരത്തല്‍ പ്രയാസമാണ്. പകലും രാത്രിയിലുമായാണ് കൂട്ടം കൂട്ടമായെത്തി ഇവ ചെടികള്‍ നശിപ്പിക്കുന്നത്.  ഉറക്കമൊഴിച്ചിരുന്നും പടക്കം പൊട്ടിച്ചും കര്‍ഷകര്‍  ഇവയെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെല്ലാം അല്‍പായുസ്സേ ഉള്ളൂ. ഒരേക്കറില്‍ നിന്ന് പരമാവധി  3500 കിലോയോളം നെല്ല് ലഭിക്കുന്ന സാഹചര്യത്തില്‍  15 ഏക്കറിലുണ്ടായ ഈ നാശം കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഇപ്രാവശ്യം ഒരു കിലോക്ക് 21.50 രൂപ ലഭിക്കും.   ഈ കണക്കനുസരിച്ച് കര്‍ഷകര്‍ക്ക്  11.28 ലക്ഷത്തോളം രൂപയുടെ നാശമാണ് നീലക്കോഴികള്‍ ഇതുവരെയുണ്ടാക്കിയിരിക്കുന്നത്.
26-03-16 neela kozhikal

നീലക്കോഴി നെല്‍ ചെടികള്‍ നശിപ്പിച്ച നിലയില്‍

< <

നീലക്കോഴി ഫയല്‍ ചിത്രം

< <

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1