ചാവക്കാട്: മറവിക്കെതിരെ ഓര്‍മ്മകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സോളിഡാരിറ്റി ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സംഗമം നടത്തി. ചാവക്കാട് ബസ്സ്‌ സ്റ്റാന്‍ഡില്‍ സംഘിപ്പിച്ച പരിപാടി സോളിഡാരിറ്റി മുൻ ജില്ലാ സമിതിയംഗം സി. വി നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു.
മതേതരത്വം, മനുഷ്യാവകാശം, ഫാഷിസം എന്ന വിഷയത്തെ അധികരിച്ച് സി പി ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ്‌ ബഷീര്‍, കോണ്ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് വൈസ് പ്രസിടണ്ട് ഫിറോസ്‌ പി തൈപറമ്പില്‍, വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ ഷാജഹാന്‍, ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയാ പ്രസിടണ്ട് ഐ മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ചാവക്കാട് ഏരിയ പ്രസിഡന്റ് ഇല്ല്യാസ് മുതുവട്ടൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാരായ റഹീം എടക്കഴിയൂർ സ്വാഗതവും, സുഹൈൽ ഒരുമനയൂർ നന്ദിയും പറഞ്ഞു.