ഗുരുവായൂർ : ഇന്ന് പുലർച്ചെ രണ്ടുമണിയോടെയുണ്ടായ ചുഴലിക്കാറ്റിൽ ഗുരുവായൂരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി നാശം.
പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ഷെഡുകൾ തകർന്നു, ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു, വൈദ്യുതി ലൈനുകൾ തകരാറിലായി.
ഗുരുവായൂർ പടിഞ്ഞാറേ നട, മമ്മിയൂർ, ഇരിങ്ങപ്പുറം, തിരു വെങ്കിടം മേഖലയിലാണ് കനത്ത നാശം വരുത്തിയത്.
ഇരിങ്ങപ്പുറം എ കെ ജി സെന്ററിന് സമീപം മരങ്ങൾ ഇലക്ട്രിക് ലൈനിലേക്ക് വീണ് വൈദ്യുതി ബന്ധം നിലച്ചു. മമ്മിയൂർ ക്ഷേത്രത്തിനു സമീപം രണ്ടു വീടുകൾക്ക് മുകളിൽ തെങ്ങുകൾ മറിഞ്ഞു വീണു. തിരുവെങ്കിടം പള്ളിയിലെ സൈക്കിൾ ഷെഡ് തകർന്നു. മമ്മിയൂർ അയോദ്ധ്യ നഗറിൽ. ചുഴലിക്കാറ്റിൽ മരങ്ങൾ ചുഴറ്റി മുറിച്ചെറിയപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. മേഖലയിൽ മഴ ശക്തമായി തുടരുകയാണ്.

cyclone hit thiruvenkidam church cycle shed

തിരുവെങ്കിടം പള്ളിയിലെ ഷെഡ്

cyclone hit mammiyur

മമ്മിയൂർ അയോധ്യ നഗറിൽ  മറിഞ്ഞു വീണ തെങ്ങും ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റും