ചാവക്കാട് : അനധികൃത മത്സ്യകച്ചവടം നടത്തിയതിന് എടക്കഴിയൂരിൽ ഏഴു പേർക്കെതിരെ കേസെടുത്തു.

നയൻ സ്റ്റാർ കമ്പനി ഉടമയടക്കം നാലു പേർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് ചാവക്കാട് പോലീസ് കേസെടുത്തത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്ലാങ്ങാട് മത്സ്യമാർക്കറ്റ് അടച്ചിട്ടിരുന്നു. കുന്നംകുളം മാർക്കറ്റും അടച്ചിരിക്കുകയാണ്. പൊന്നാനിയിൽ ട്രോപ്പിൽ ലോക്ക് ഡൗൺ. ഇതിനെയെല്ലാം മറികടന്നാണ് എടക്കഴിയൂരിൽ മത്സ്യം ഇറക്കിയത്. നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്.

എസ് ഐ മാരായ കെ പി ആനന്ദ്, എസ് സിനോജ് എന്നിവരാണ് കേസ് എടുത്തത്