ചാവക്കാട്: ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരസദസും സംഘടിപ്പിച്ചു. ചാവക്കാട് ഐ എൻ ടി യു സി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ സദസ്സ് ഐ എൻ ടി യു സി റീജണൽ പ്രസിഡന്റ് എം.എസ് ശിവദാസ് അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ് ഷൗകത്ത് അലി അധ്യക്ഷനായി. കെ.സ നിഷാദ്, കെ.കെ.അലികുഞ്ഞ്, പി.കെ.സന്തോഷ്, എ.കെ മുഹമദാലി, ഷാജി ജോൺ, ഷൗക്കത്ത് വോൾഗ, എം.കെ.സുനി, ബഷീർ ചാവക്കാട്, വി.സി പ്രകാശൻ, കെ.റ്റി ശിവജി, വി.കെ സുകുമാരൻ എന്നിവർ പ്രസംഗിച്ചു