ചാവക്കാട്:  ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംസ്‌കൃതദിനത്തിന്റെ ഭാഗമായി റാലി നടത്തി. റാലിയുടെ അവസാനത്തില്‍ സംസ്‌കൃത ഭാഷയുടെ മഹത്വം വാനോളം ഉയരട്ടെ എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ പട്ടങ്ങള്‍ പറത്തി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ വിനയം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍്ന്ന് സ്‌കൂള്‍ ഹാളില്‍ നടന്ന  യോഗം പി.ടി.എ പ്രസിഡന്റ് ആരിഫ് ഒരുമനയൂര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ വാര്‍ത്ത പത്രികയുടെ പ്രകാശനവും ഉണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. പ്രധാന അധ്യാപകന്‍  ടി. ഇ. ജെയിംസ്, സ്‌കൂള്‍  മാനേജര്‍ വി.കെ. അബ്ദുള്ള മോന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  സംസ്‌കൃത അധ്യാപിക എം. രജനി, വിദ്യാര്‍ത്ഥികളായ അനാമിക, അഖില്‍, സീതലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.