ഗുരുവായൂര്‍ : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഗുരുവായൂര്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വനിതാ ആട്ടോ ഡ്രൈവേഴ്സ് ആയ സഹോദരിമാരെ ആദരിച്ചു. തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വീട്ടില്‍ പരേതനായ വിശ്വനാഥന്‍റെ മക്കളായ റീന, ഷിനി എന്നിവരെയാണ് ആദരിച്ചത്. ‘അതിജീവനത്തിന്‍റെ പെണ്‍കരുത്ത്…’ എന്ന തലക്കെട്ടില്‍ ചാവക്കാട്ഓണ്‍ലൈന്‍ ഓട്ടോ ഡ്രൈവേഴ്സ് സഹോദരിമാരെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ജെ സി ഐ ഇന്ത്യ എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റ് ആര്‍ എസ് പ്രഭു വനിതകളെ പൊന്നാട അണിയിച്ചു. സോണല്‍ പ്രസിഡണ്ട് ഡോ. ഹരീഷ് കുമാര്‍ ഉപഹാരങ്ങള്‍ നല്‍കി. ജെ സി ഐ ഗുരുവായൂര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് രാംകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിടണ്ട് മാരായ സിറാജ് പി ഹുസൈന്‍, ദിജേഷ് ഗുരുവായൂര്‍, ഹക്കീം ചാവക്കാട്, സെക്രട്ടറി ഷമീം കാസിം, അഡ്വ. രാഗേഷ് ശര്‍മ, ശെഫി ഗുരുവായൂര്‍ ഷമീര്‍ എന്നിവര്‍ സംസാരിച്ചു.