ചാവക്കാട് : ജീവദാനം പ്രവര്‍ത്തകര്‍ കൈകോര്‍ത്തു പ്രളയദുരിതര്‍ക്ക് ആശ്വാസമായി. പ്രളയം മൂലം ജനങ്ങള്‍ ദുരിതത്തിലായപ്പോള്‍ സംരക്ഷകരായി എത്തിയ ഒരു കൂട്ടമാണ് ജീവദാനത്തിന്റെ സംഘാടകര്‍.   സംഘടന ഇതിനകം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സ്വദേശത്തെ സഹോദരങ്ങള്‍കൊപ്പം വിദേശരാജ്യങ്ങളിലുള്ള സഹോദരങ്ങളും കൈ കോര്‍ത്തതോടെ സംഘടന സജീവമായി. പ്രളയ ദിനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘാടകര്‍ ദുരിത ബാധിതര്‍ക്ക്  ഭക്ഷ്യ കിറ്റും, ചികിത്‌സാ സഹായങ്ങളും വിതരണം നടത്തി. വൈലിക്ഷേത്ര പരിസരത്തു നടന്ന ചടങ്ങ് കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി ബി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍,  മുന്‍ പ്രസിഡന്റ് പി എം മുജീബ്, വാര്‍ഡ് മെമ്പറും അര്‍ബന്‍ ബാങ്ക് ഡയറക്ടറുമായ കെ ഡി വീരമണി, പഞ്ചായത്ത് മെമ്പര്‍ ഷന്‍മുഖന്‍, കെ വി ദേവന്‍, വി ടി മുഹമ്മദാലി, പി വി സുധീര്‍, ഷംസീര്‍ കെ വി,  സുധീന്ദ്രന്‍, സുബ്രഹ്മണ്യന്‍, സതീഷ് അഫ്‌സര, ഷമീര്‍, നിസാം ഇസ്മായില്‍ എന്‍ ടി, തുടങ്ങിയവര്‍ സംബന്ധിച്ചു.