ചാവക്കാട്: സ്വര്‍ണ്ണാഭരണ പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ കരുവാരക്കുണ്ട് കിണര്‍ പരിസരത്താണ് പെട്ടികള്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ച തളിക്കുളം അമൂല്യ ജ്വല്ലറിയില്‍ നടന്ന വന്‍ കവര്‍ച്ചയുടെ ഭാഗമായി നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളുടെ പെട്ടികള്‍ മോഷ്ടാക്കള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആറു കിലോ സ്വര്‍ണ്ണവും രണ്ടുകിലോ വെള്ളിയും 8 ലക്ഷം രൂപയുമാണ്‌ ജ്വല്ലറിയില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്.