ചാവക്കാട്: കെ പി വത്സലന്‍ സ്‌പോര്‍ട്ടസ് അക്കാദമി സംഘടിപ്പിച്ച കെ.പി വത്സലന്‍ സെവന്‍സ് ഫുട്‌ബോള്‍ സമാപന മത്സരത്തില്‍ ഇംപാക്റ്റ് കൊടുങ്ങല്ലൂര്‍ ജേതാക്കളായി. റെഡ്‌സ് തൃശ്ശൂരിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംപാക്റ്റ് പരാജയപ്പെടുത്തിയത്. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ട്രോഫി വിതരണം ചെയ്തു. എന്‍.കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. പി. വി സുരേഷ്‌കുമാര്‍, എ.എച്ച് അക്ബര്‍,  കെ രാമദാസ്, കെ.വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മാലിക്കുളം അബ്ബാസ്  സ്വാഗതവും പി. എസ് അശോകന്‍ നന്ദിയും പറഞ്ഞു.