കടപ്പുറം: ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തുന്ന അമ്മമാർക്ക് മുലയൂട്ടുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയ ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീബ രതീഷ് അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.എം. മനാഫ്, ഷംസിയ തൗഫീഖ്, പഞ്ചായത്ത്‌ മെമ്പർമാരായ നിതവിഷ്ണുപാൽ, ശരീഫകുന്നുമ്മൽ, പി.എം.മുജീബ്, പി.എ.അഷ്ക്കറലി, പി.വി.ഉമ്മർ കുഞ്ഞി, ഷൈല മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോസഫ്, ഗ്രാമ പഞ്ചായത്ത് ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു.

ഫോട്ടോ: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ ഫീഡിങ് റൂം ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ബഷീർ നിർവഹിക്കുന്നു.