അജ്മാന്‍ : ചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാജാ ട്രോഫി ഫുട്‍ബോൾ ടൂർണമെന്റിന്റെ ലോഗോ, പ്രോമോ വീഡിയോ, തീം സോങ്ങ് എന്നിവ പ്രകാശനം ചെയ്തു,  ചാവക്കാട് അസോസിയേഷൻ രക്ഷാധികാരി അബൂ അബ്ദുള്ള,  നെല്ലറ ഗ്രൂപ്പ്  ഗ്രൂപ്പ് എം.ഡി. ഷംസുദ്ധീൻ എന്നിവര്‍ ചേർന്ന് നിർവ്വഹിച്ചു. നവംബര്‍ 29 ന്  ദുബൈ ഊദ് മേത്തയിലെ ഇറാനിയന്‍ ക്ലബ്ബിലാണ് ഇരുപത്തിനാല് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

ബിസിനസ്സ്-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ ചാവക്കാട് അസോസിയേഷൻ പ്രസിഡണ്ട് ലിയാഖത്തലി അധ്യക്ഷത വഹിച്ചു. അബൂ അബ്ദുള്ള, ഷംസുദ്ധീൻ നെല്ലറ, മുഹമ്മദ് അക്ബർ, ഹംസ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു. കാജാ ട്രോഫി കൺവീനർ അബ്ദുൽ ഹസീബ് സ്വാഗതവും ചാവക്കാട് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് സെലീം നന്ദിയും പറഞ്ഞു. ചാവക്കാട്ടെ പൌരപ്രമുഖന്‍ ഹാജി എ.അബ്ദുള്‍ഖാദര്‍ സാഹിബിന്‍റെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.