ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സദസ്സ്, സമാദരണം, നോമ്പുതുറ എന്നിവ നടത്തി. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരുണ ചെയര്‍മാന്‍ ഡോ. കെ.ബി സുരേഷ് അദ്ധ്യക്ഷനായി. ഉപവാസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ഗുരുവായൂര്‍ ജുമാമസ്ജിദ് ഇമാം അബ്ദുള്‍ഖാദര്‍ ദാരിമി പ്രഭാഷണം നടത്തി. അമ്മമാര്‍ക്കുള്ള പെന്‍ഷനും അരിയും ഗുരുവായൂര്‍ എ.സി.പി ആര്‍. ജയചന്ദ്രന്‍ പിള്ള വിതരണം ചെയ്തു. തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ , കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എ. ഹരിനാരായണന്‍, മാധ്യമപ്രവര്‍ത്തകന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. രവി ചങ്കത്ത്, പ്രിയ രാജേന്ദ്രന്‍, പി.വി മുഹമ്മദ് യാസിന്‍, ശിവജി ഗുരുവായൂര്‍, ശില്പി രാമചന്ദ്രന്‍, പി.ഐ സൈമണ്‍, ഡോ.എസ്. അമ്മിണി, നസീം പുന്നയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു