അണ്ടത്തോട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അണ്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ.എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സെലീന മൊയ്തീന്‍ സ്വഗതം പറയുകയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷയായി. മെമ്പര്‍ നൌഷാദ്.വി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ശാന്ത, മെമ്പര്‍മാരായ ജയന്തി ശശീധരന്‍, ഹസീന അബുതാഹിര്‍, അനിത ധര്‍മ്മന്‍, ഇന്ദിര പ്രഭുലന്‍ എന്നിവര്‍ പങ്കെടുത്തു.