ചാവക്കാട്: ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ റേരും നൊവേരും ചാക്രിക ലേഖനത്തിന്റെ 126ാം വാര്‍ഷികം കേരള ലേബര്‍ മൂവ്‌മെന്റ് പാലയൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ആഘോഷിക്കും.
പേരകം സെന്റ് മേരീസ് പള്ളിയില്‍ അടുത്ത ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കു വാര്‍ഷികാഘോഷം ഫൊറോന വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്യും. പേരകം പള്ളി വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി അധ്യക്ഷനായിരിക്കും. ക്രിസ്ത്യന്‍ വര്‍ക്കേഴ്സ് മൂവ്‌മെന്റ് അഖിലേന്ത്യ മുന്‍ പ്രസിഡന്റ് ജോമോന്‍ ചെറുശേരി ചാക്രിക ലേഖനത്തെ കുറിച്ച് ക്ലാസെടുക്കും. തുടര്‍ന്ന് ചര്‍ച്ച നടത്തും. ഫൊറോന ഭാരവാഹികള്‍ പ്രസംഗിക്കും.