കെ എം സി സി അബുദാബി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഭാ സംഗമം ബുധനാഴ്ച ചാവക്കാട് വ്യാപാരഭവനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തി ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ഉപഹാരസമർപ്പണവും നടക്കും.
ചെയർമാൻ കെ കെ ഹംസക്കുട്ടി, ജന. കൺവീനർ സി ബി എ ഫത്താഹ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇ പി കമറുദ്ധീൻ, പ്രോഗ്രാം കോഡിനേറ്റർ പി കെ ബഷീർ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.