ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി തിരുനാള്‍ ഭക്തിസാന്ദ്രമായി. വേസ്പര, രൂപം എഴുള്ളിച്ചു വെക്കല്‍ എന്നിവക്ക് ഫാ. ജേക്കബ് പൊറത്തൂര്‍ മുഖ്യകാര്‍മികനായി. തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഫിജോ മേലിറ്റ് കാര്‍മ്മികത്വം വഹിച്ചു. വില്ലടം വികാരി ഫാ. പോള്‍ അറക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് ദിവ്യബലിക്ക് ശേഷം നടന്ന പ്രദക്ഷിണത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.  ഫാന്‍സി വെടികെട്ടും കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ കുരിശിങ്കല്‍ മേളവും നടന്നു. ഇന്ന് ഇടവകയില്‍ നിന്ന് മരിച്ചു പോയവര്‍ക്ക് വേണ്ടി ദിവ്യബലിയും സെമിത്തേരിയില്‍ ഒപ്പീസും നടക്കും.