ചാവക്കാട് : ലോ അക്കാദമി വിഷയത്തില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന മുന്‍ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ചാവക്കാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം ഡി സി സി ജനറല്‍ സെക്രടറി യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കെ വി ഷാനവാസ്, ലൈല മജീദ്‌, കമറുധീന്‍, റിഷിലാസര്‍‍, കെ എം ശിഹാബ് എന്നിവര്‍ സംസാരിച്ചു.