ചാവക്കാട്: നഗരസഭയിലെ എലിപ്പനി പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും, ആരോഗ്യ വളണ്ടിയര്‍മാര്‍ക്കുമാണ് ക്ലാസ് നല്‍കിയത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ക്ലാസ് നഗരസഭാ ചെയര്‍മാന്‍ .എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ .എ.എ.മഹേന്ദ്രന്‍, നഗരസഭാ സെക്രട്ടറി ഡോ.സിനി.ടി.എന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍ തോമസ് വി എന്നിവര്‍ സംസാരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയ് കുമാര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. എലിപ്പനി രോഗപ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിന് താലൂക്ക് ആശുപത്രിയും നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിലും പ്രത്യേകം കൗണ്ടര്‍ ആരംഭിച്ചതായും രോഗലക്ഷണമുളളവര്‍ സ്വയം ചികിത്സക്ക്മുതിരാതെ അടിയന്തിരമായി ആശുപത്രികളില്‍ ചികിത്സ തേടണമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു