ചാവക്കാട് : ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു. നിരവധി ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. കടപ്പുറം കറുകമാട് മേഖലയിലാണ് ഇന്ന് രാത്രി എട്ടോടെയുണ്ടായ ശക്തമായ മിന്നൽ നാശം വിതച്ചത്. കറുകമാട് പള്ളിക്ക് പടിഞ്ഞാറ് ഷാഹുവിന്റെ വീട്ടു പറമ്പിലെ തെങ്ങാണ് കത്തിയത്. മേഖലയിൽ ഒട്ടേറെ വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മിന്നലിൽ കത്തിനശിച്ചു. ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ മൊബൈൽ ഫോൺ തുടങ്ങിയവയാണ് നശിച്ചത്. വൈദ്യുതിയും നിലച്ചു.