ഗുരുവായൂർ : മിനി ലോറി കത്തിനശിച്ചു ലോറിയിൽ  കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മറ്റം ആളൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ട ലോറിയാണ് കത്തിനശിച്ചത്.
പുലർച്ചെ മൂന്നു മണിക്കാണ് സംഭവം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. അതിനിടെയാണ് മൃതദേഹം  കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു