ഗുരുവായൂര്‍: കാലഹരണപ്പെട്ട മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം പുനക്രമീകരിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍(സിഐടിയു) തൃശ്ശൂര്‍ ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു.  ഗുരുവായൂരിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ നടന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡന്റ് എ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം കൃഷ്ണദാസ് അധ്യക്ഷനായി. പ്രസിദ്ധമായ ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യപിച്ച ഹൈകോടതി വിധി നടപ്പിലാക്കുക, മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ ശംബളകുടിശിക ഉടന്‍ നല്‍കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ പ്രമേയങ്ങളും സ,മ്മേളനം അംഗീകരിച്ചു. സിഐടിയു ചാവക്കാട് ഏരിയാ പ്രസിഡന്റ് ടി ടി ശിവദാസ്, ടി കെ രമേഷ് ബാബു,വി തുളസിദാസ്, വി രാജേഷ് ബാബു, പി ശ്രീകുമാര്‍, ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവഹികളായി എം കൃഷ്ണദാസ്(പ്രസിഡന്റ്), പി ആര്‍ ശിവശങ്കരന്‍, അഖിലേഷ്(വൈസ് പ്രസിഡന്റ്), ടി കെ രമേഷ് ബാബു,(സെക്രട്ടറി), പി ശ്രീകുമാര്‍, വി തുളസിദാസ്(ജോയിന്റ് സെക്രട്ടറി), വി രാജേഷ് ബാബു(ട്രഷര്‍).