ഗുരുവായൂര്‍ : മലേറിയ കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെ് സി.എം.പി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സി.എം.പി ജില്ല ജോയിന്റ് സെക്രട്ടറി സാംസഖറിയ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി അഡ്വ.ജെയ്‌സണ് ചെമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുരേഷ് ചങ്കത്ത്, കോഗ്രസ് ബ്ലോക്ക്ക്ക് പ്രസിഡന്റ് ആര്‍.രവികുമാര്‍, ആര്‍.എ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.