Header

മാമ ബസാര്‍ പാലുവായ് പാലം അപകടാവസ്ഥയിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

മാമാബസാര്‍ :  മാമ ബസാറിൽനിന്ന് പാലുവായ് ഭാഗങ്ങളിലേക്കുള്ള പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അരികുഭാഗത്തെ കോൺക്രീറ്റ് ഇളകിപ്പോയത് പാലത്തിന്റെ ബലം കുറയ്ക്കുകയും അപകട സാധ്യത നിലനിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. മാമ ബസാർ സെന്ററിൽനിന്ന് നൂറുമീറ്റർ പോയാൽ വലിയതോടിന്റെ കുറുകേ പണിതിട്ടുള്ളതാണ് ഈ പാലം. 1962-ലാണ് പാലം പണിതിട്ടുള്ളത്. ഇക്കഴിഞ്ഞ പ്രളയത്തിൽ പാലത്തിനുമുകളിലൂടെ വെള്ളം ഒഴുകിയിരുന്നു. അടുത്തിടെയാണ് സ്ലാബ് തകർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂൾവാഹനങ്ങളടക്കം നിരവധിവാഹനങ്ങൾ പാലത്തിനുമുകളിലൂടെ കടന്നുപോകുന്നുണ്ട്. മാമ ബസാർ- പാലുവായ് റൂട്ടിൽ ക്ഷേത്രങ്ങളും പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ട്. ഇത്രയും സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ പോകുന്നതും വരുന്നതും ഈ പാലം വഴിതന്നെ. കൂടാതെ, നെൻമിനി- ബ്രഹ്മകുളം ഭാഗങ്ങളിൽനിന്ന് ചാവക്കാട്ടെത്താനും ഈ പാലം കടന്നാല്‍ എളുപ്പവഴി ലഭിക്കും. വാഹനങ്ങൾക്ക് അരികുകൊടുക്കാൻ കഴിയാത്തവിധം വീതിയും കുറവാണ് ഈ പാലത്തിന്. അതുകൊണ്ട് സ്‌ളാബ് തകർന്നതുകാരണമുള്ള ബലക്കുറവ് നേരെയാക്കുന്നതിനൊപ്പം പാലത്തിന് വീതികൂട്ടണമെന്നും ആവശ്യമുയരുന്നുണ്ട്. വീതികൂട്ടാനുള്ള സ്ഥലം നാട്ടുകാര്‍ വിട്ട് നല്‍കാന്‍ തയ്യാറാണ്. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ പി.എസ്. രാജൻ ഗുരുവായൂർ നഗരസഭയ്ക്ക് കത്ത് നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.