ചാവക്കാട് : മണത്തല നേര്‍ച്ചയുടെ ആരവങ്ങള്‍ക്ക് തുടക്കം കുറിച്ച് ചാവക്കാട് പ്രജ്യോതി ക്ലബ്ബിന്റെ ആദ്യ കാഴ്ച പുറപ്പെട്ടു. ചാവക്കാട് തെക്കഞ്ചേരിയില്‍നിന്നുമാരംഭിച്ച കാഴ്ച ചാവക്കാട് നഗരം ചുറ്റി മണത്തല ജാറം അങ്കണത്തില്‍ എത്തി. മുട്ടും വിളിയും വാദ്യങ്ങളും ഒരാനയും ചേര്‍ന്ന് പുറപ്പെട്ട ആദ്യ കാഴ്ച്ച കാണാന്‍ റോഡിനിരുവശവും നാട്ടുകാര്‍ തടിച്ചുകൂടി.