Header

മണത്തല നേർച്ച – രണ്ടിടത്ത് ആനയിടഞ്ഞു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മണത്തല നേർച്ചയിൽ ഇന്നലെ രണ്ടിടത്ത് ആന ഇടഞ്ഞു. ബ്ലാങ്ങാടും, കോട്ടപ്പുറത്തുമാണ് ആന ഇടഞ്ഞത്.

ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുറപ്പെട്ട നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞതിനെ തുടർന്ന് ജനം വിരണ്ടോടി നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മടെകടവിനു പടിഞ്ഞാറു ഭാഗത്ത് എത്തിയപ്പോഴാണ് ആന ഇടഞ്ഞത്.
ആളുകൾ ചിതറി ഓടിയതിനെ തുടർന്ന് വീണും തിരക്കിൽ പെട്ടുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ്, ഹയാത് ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
മടെകടവ് പടിവട്ടത്ത് നിന്ന് രാത്രി ആരംഭിക്കുന്ന മിറാക്കിൾസ് കാഴ്ചയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്ന ആനകളും നാട്ടുകാഴ്ചയിലെ ആനകളും മുഖാ മുഖം എത്തിയപ്പോഴാണ് പ്രശനങ്ങൾ ഉടലെടുത്തത്. നാട്ടു കാഴ്ചയിലെ പാലക്കാട് പുത്തുർ ദേവിനന്ദൻ എന്ന ആന മിറാക്കിൾസിന്റെ ഭാഗമായി എത്തിയ കൊളക്കാടൻ കുട്ടി കൃഷ്ണൻ എന്ന ആനയെ കുത്തി വീഴ്ത്തി. ആനകളുടെ തുമ്പി കയ്യിൽ പിടിച്ചിരുന്ന പനം പട്ടകൾ തമ്മിൽ കൂട്ടി മുട്ടിയതാണ് ദേവി നന്ദൻ എന്ന ആനയെ പ്രകോപിപ്പിച്ചത്.
ഇത് കണ്ട മറ്റു രണ്ടു ആനകളും വിരണ്ടു എന്നാൽ കുത്തു കൊണ്ട ആനയെയും മറ്റു രണ്ടു ആനകളെയും ഉടൻ തന്നെ പാപ്പാന്മാർ നിയന്ത്രണത്തിലാക്കി. ഇതിനിടെ കുത്തിയ ദേവിന്ദൻ ഇടഞ്ഞോടി മൂന്ന് മതിലുകളൂം ഫല വൃക്ഷങ്ങളും നശിപ്പിച്ചു. തുടർന്ന് കണ്ണച്ചാം പുരക്കൽ വേലുണ്ണിയുടെ പറമ്പിലേക്ക് കയറി. മതിൽ കെട്ടിനകത്ത് ആനയെ ഗേറ്റ് അടച്ചിട്ടു പുറത്തേക്ക് പോകുന്നത് നിയന്ത്രിച്ചു . പാപ്പാന്മാർ വടം എറിഞ്ഞു വരുതിയിലാക്കാൻ ഏറെ ശ്രമം നടത്തി പിന്നീട് എലിഫന്റ് സ്ക്വാട് എത്തി ക്യാച്ച് ബെൽറ്റ് ഇട്ട് തളക്കുകയായിരുന്നു.
എസ് ഐ ജയപ്രദീപ്, എ എസ് ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി ആളുകളെ നിയന്ത്രിച്ചു.
കൊട്ടാപ്പുറത്ത് സി എ മുഹമ്മദിന്റെ വീട്ടിൽ നിന്നും നാട്ടുകാഴ്ചയോടൊപ്പം പുറപ്പെടാൻ നിന്ന രണ്ടാനകളിലൊന്നാണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ബാൻഡ് വാദ്യക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ചോടി. മുഹമ്മദിന്റെ വീട്ടു വളപ്പിലെ അലങ്കാര വൃക്ഷങ്ങൾ കുത്തി മറിച്ചിട്ടു. പിന്നീട് ശാന്തനായ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. കൂച്ചു വിലങ്ങിട്ട ശേഷം ഇതേ ആനയെ ഉപയോഗിച്ച് എഴുന്നെള്ളിപ്പ് നടത്തി

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.