ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തില്‍ ഭക്തരുടെ തിരക്ക്. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം സഹതന്ത്രി സന്തോഷ് ശാന്തി, മേല്‍ശാന്തി ബൈജു, സനല്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ പാലഭിഷേകം, ആയില്യപൂജ, പാലും നൂറും, വൈകീട്ട് ദീപാരാധനക്ക് ശേഷം സര്‍പ്പബലി എന്നിവ ഉണ്ടായി. ഭക്തര്‍ക്ക് നേരിട്ട് ആയില്യപൂജ നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. ഭക്തര്‍ക്ക് ഉച്ചക്ക് പാളയില്‍ കഞ്ഞിയും പുഴുക്കും നല്‍കി. നാഗരാജാവും നാഗയക്ഷിയും ഒന്നിച്ചു പ്രതിഷ്ഠയുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് മണത്തല നാഗയക്ഷിക്ഷേത്രം.
ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കെ.വി.ദേവന്‍, സെക്രട്ടറി കെ.ജി.രാധാകൃഷ്ണന്‍, രാമി അഭിമന്യു, കഞ്ചാട്ടി സഹദേവന്‍, ആച്ചി രാജന്‍, ഉണ്ണി ആര്‍ട്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.