ചാവക്കാട് : രണ്ടു ദിവസമായി നടന്നു വന്ന മണത്തല നേര്‍ച്ച സമാപിച്ചു. ബ്ലാങ്ങാട്, ചാവക്കാട്, അയിനിപ്പുള്ളി, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നും വൈകുന്നേരം ഏഴുമണിക്ക് പുറപ്പെട്ട വിവിധ ക്ലബ്ബുകളുടെ കാഴ്ചകള്‍ ഇന്ന് പുലര്‍ച്ച മൂന്നരയോടെ പള്ളിയങ്കണത്തില്‍ എത്തിയതോടെയാണ് നേര്‍ച്ചക്ക് സമാപനമായത്.
ഏറ്റവും നല്ല കാഴ്ച്ചക്കുള്ള പുരസ്കാരം മിറാക്കിള്‍സ് നു ലഭിച്ചു. രണ്ടാം സ്ഥാനം എച്ച് എം സി ക്കും, മൂന്നാംസ്ഥാനം റാമ്പ്റോഡ്സ് നും ലഭിച്ചു. ചാവക്കാട് സി ഐ സുരേഷ്, എസ് ഐ രമേശ്‌ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇന്ന് വൈകീട്ട് ഏഴുമണിക്ക് മണത്തല പള്ളിപരിസരത്ത് വര്‍ണ്ണമഴ അരങ്ങേറും. ശബ്ദരഹിത ചൈനീസ് കരിമരുന്നുകളാണ് ഇതിനു ഉപയോഗിക്കുക. കച്ചവടക്കാരും, കാര്‍ണിവല്‍ തുടങ്ങിയവും രണ്ടു ദിവസം കൂടെ ഉണ്ടാകും.