ചാവക്കാട് : പോലീസിന്റെ കർശന നിയന്ത്രണത്തിൽ മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. മണത്തല പള്ളി ദീപാലംകൃതമായി.
പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ ഒൻപതു മണിയോടെ ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെടും. രണ്ടു ദിവസങ്ങളിലായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പ്രധാന കാഴ്ചകൾ ഉണ്ടാകും. നാളെ ഒൻപതും ബുധനാഴ്ച പതിനഞ്ചും കാഴ്ചകളാണ് ഉണ്ടാവുക.
മകരം 15 ബുധനാഴ്ചയാണ് നേർച്ചയുടെ പ്രധാന ദിവസം. താബൂത് കാഴ്ച, കൊടിയേറ്റ കാഴ്ച, നാട്ടുകാഴ്ച എന്നിവയാണ് ആചാര കാഴ്ചകൾ.
സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന  ഹൈദ്രോസ്കുട്ടി മൂപ്പരുടെ രക്തസാക്ഷിത്വത്തിന്റെ 232 മത് ആണ്ട് സ്മരണയാണ് നേർച്ചയാഘോഷത്തിലൂടെ പുതുക്കുന്നത്.