ചാവക്കാട്: മണത്തല ഗവ.ഹൈസ്‌ക്കൂളില്‍ ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷക്ക് ഒന്നാം സ്ഥാനം നേടിയ എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ചാവക്കാട് പ്രവാസി ഫോറം മൊമന്റോ നല്‍കി ആദരിച്ചു. ആദരണ സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.സി.ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ.അബ്ദുല്‍കലാം ധ്യക്ഷനായി. .കെ.സതി, എം.ആര്‍.രാധാകൃഷ്ണന്‍, പി.വി.അബ്ദു, എ.എസ്.വിജയന്‍, കെ.എല്‍.ജസി, രത്‌നകുമാരി, എ.എസ്.രാജു, കബീര്‍ എന്നിവര്‍ പങ്കെടുത്തു.